ശുചിത്വോത്സവം: മെഗാ ശുചീകരണത്തിനും ബോധവത്കരണ ക്യാമ്പയിനും തുടക്കം

post

കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെയും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് സെല്ലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെയും സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെയും ഭാഗമായി നടത്തുന്ന മെഗാശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ബോധവത്കരണ ക്യാമ്പയിനിന്റെയും ജില്ലാതല ഉദ്ഘാടനം മാത്തറ പി.കെ.സി.ഐ.സി.എസ് കോളേജില്‍ നടന്നു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാഗേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കല്‍, പൊതുജന ബോധവത്കരണത്തിനായി പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകള്‍, കലാജാഥ, ഫ്‌ളാഷ് മോബ്, നാടകം, സ്‌പോര്‍ട്‌സ് ലീഗുകള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളാണ് എന്‍.എസ്.എസ് യൂണിറ്റുകള്‍ മുഖേന നടത്തുക. 

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ. കുട്ട്യാലിക്കുട്ടി അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ സി.കെ സരിത്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ സുധീര്‍, സെക്കോളജി വിഭാഗം മേധാവി ഡോ. എ.പി.എം മുഹമ്മദ് റഫീഖ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി. മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ സംസാരിച്ചു.