കല്ലിടുക്കില്‍-കരിന്താറ്റില്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു

കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പൂവമ്പായിലെ കല്ലിടുക്കില്‍-കരിന്താറ്റില്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നിവയില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുക.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ കെ പ്രകാശിനി, മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മായില്‍ കുറുമ്പൊയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.