മുക്കം നഗരസഭയിൽ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കം

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും ജലശക്തി മന്ത്രാലയവും ചേർന്ന് നടത്തുന്ന ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിൻ്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായ ജനകീയ ശുചീകരണ പരിപാടികൾക്ക് കോഴിക്കോട് മുക്കം നഗരസഭയിൽ തുടക്കമായി. ബി പി മൊയ്തീൻ പാർക്കിൽ നടന്ന ശുചീകരണം നഗരസഭ ചെയർപേഴ്സൺ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
ബി പി മൊയ്തീൻ പാർക്ക് നവീകരണത്തിന്റെ ഭാഗമായി സൗന്ദര്യവത്കരണ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്താനും ഈ മാതൃക പിന്തുടർന്ന് നഗരസഭയിൽ ശുചീകരിക്കുന്ന പൊതുസ്ഥലങ്ങളിൽ സ്നേഹാരാമങ്ങൾ നിർമിക്കാനും ചെയർപേഴ്സൺ നിർദേശം നൽകി.
ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി. നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, വാർഡ് കൗൺസിലർ റംല ഗഫൂർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹനൻ, ആശ തോമസ്, ശ്രീലക്ഷ്മി, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.