കുന്ദമംഗലം ഹോമിയോ ഡിസ്പന്‍സറി കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി

കോഴിക്കോട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന് നായര്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. താഴെ നിലയില്‍ രോഗികളുടെ കാത്തിരുപ്പ് മുറി, ഡോക്ടറുടെ പരിശോധന മുറി, ഫാര്‍മസി, സ്റ്റോര്‍, ടോയ്ലറ്റ് എന്നിവയും മുകള്‍ നിലയില്‍ ഹാള്‍, റൂം എന്നിവയും ഉള്‍പ്പെടുത്തിയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. അസി. എഞ്ചിനീയര്‍ റൂബി നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ യു സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രന് തിരുവലത്ത്, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, ഷൈജ വളപ്പില്‍, കെ സുരേഷ് ബാബു, സി എം ഷാജി, നജീബ് പാലക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണു രാധാകൃഷ്ണന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.