ഓണാവധി കളറാക്കി ഷാൻ റഹ്മാനും സംഘവും

ഓണാവധി ആഘോഷിക്കാൻ ബീച്ചിൽ എത്തിയ ജനസാഗരത്തിന് സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാൻ ഷോ.
സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025 ൻ്റെ ബീച്ചിലെ വേദിയിലാണ് ഷാൻ റഹ്മാനും സംഘവും മെലടികളും ഫാസ്റ്റ് നമ്പറുകളുമായി ആസ്വാദകരെ പാട്ടിൻ്റെ തിരയിൽ അലിയിച്ചത്.
തട്ടത്തിൻ മറയത്തിലെ എൻ ശ്വാസമേ, മുത്ത്ചിപ്പി പോലൊരു, ഒരു തൂവൽ തെന്നൽ, തിരുവാവണി രാവ്, കൈക്കോട്ടും കണ്ടിട്ടില്ല, ഈ ശിശിരകാലം, ആരോ നെഞ്ചിൽ, ശ്യമ്യാംഭംരം പുൽകുന്നൊരാൾ, മൗനം ചോരും നേരം, നീലകണ്ണുള്ള മാനേ, മാണിക്യ മലരായ പൂവി, മാന്യമഹാജനങ്ങളേ തുടങ്ങിയ ഒരുപിടി ഗാനങ്ങൾ ആലപിച്ചു. ആടിയും പാടിയും സദസ്സ് ഷോയിൽ ആവേശം തീർത്തു.
ഷാൻ റഹ്മാൻ, നിത്യാ മാമൻ, നജിം അർഷാദ്, ക്യാവ്യ അജിത്ത്, നിരജ്ഞ് സുരേഷ്, മിഥുൻ ജയരാജ്, അനില തുടങ്ങിയവർ പാട്ടുകൾ ആലപിച്ചു.