മാവേലിക്കസ് 2025 :വായനയുടെ പുതുലോകം തീർത്ത് പുസ്തകോത്സവം

post

കോഴിക്കോട്ടെ കടലോരത്ത് വായനയുടെ ആകാശം തുറന്ന് പുസ്തകോത്സവത്തിനു തുടക്കമായി. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് പുസ്തകോത്സവം ആരംഭിച്ചത്. ഡിസി ബുക്സ്, മാതൃഭൂമി, മനോരമ, ഇൻസൈറ്റ്, ഹരിതം, ഒലിവ്, ജ്ഞാനേശ്വരി തുടങ്ങിയവരുമായി സഹകരിച്ചാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ട്.