ഫിസിയോ തെറാപ്പി ദിനാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട് വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോഓഡിനേഷന്റെ (കെഎപിസി) നേതൃത്വത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാഘോഷം സംഘടിപ്പിച്ചു. 'ആരോഗ്യകരമായ വാര്‍ധക്യം ഫിസിയോ തെറാപ്പിയിലൂടെ' എന്ന സന്ദേശത്തില്‍ നടന്ന സംസ്ഥാനതല ദിനാഘോഷം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള വയോജന ക്യാമ്പിന്റെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. 'വാര്‍ധക്യകാല ആരോഗ്യം ഫിസിയോ തെറാപ്പിയിലൂടെ' എന്ന വിഷയത്തില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ പ്രസന്റേഷൻ, ക്ലിനിക്കല്‍ പേപ്പര്‍ പ്രസന്‍േറഷന്‍ മത്സരങ്ങളും നടത്തി.
ചടങ്ങില്‍ കെഎപിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ആര്‍ ലെനിന്‍, പ്രസിഡന്റ് ഡോ. പി എസ് ശ്രീജിത്ത്, ഇന്റര്‍നാഷണല്‍ പാരാ സ്വിമ്മര്‍ അസീം വെളിമണ്ണ, പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ് ശരത്, അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ദീപു എസ് ചന്ദ്രന്‍, കെഎപിസി ജില്ലാ പ്രസിഡന്റ് ഡോ. അഷ്‌കര്‍ അലി, സെക്രട്ടറി ഡോ. എം എസ് ശ്രീജേഷ്, ട്രഷറര്‍ ഡോ. അംബരീഷ്, ഡോ. ഹമീദ് റിയാസുദ്ദീന്‍, ഡോ. അനൂപ് നായര്‍, ഡോ. മജ്‌റൂഹ്, ഡോ. രാഹുല്‍, ഡോ. ജവല്‍, ഫിസിയോ തെറാപ്പി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.