ഓണസമൃദ്ധി കര്‍ഷക ചന്ത ആരംഭിച്ചു

കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണസമൃദ്ധി കര്‍ഷകചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇ വി ഖദീജക്കുട്ടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍നിന്ന് പഴം, പച്ചക്കറികള്‍ എന്നിവ സംഭരണ വിലയേക്കാള്‍ 10 ശതമാനം തുക അധികം നല്‍കി ശേഖരിക്കുകയും പൊതു വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയുമാണ് ഓണവിപണിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളഗ്രോ മൂല്യവര്‍ഗ ഉല്‍പന്നങ്ങള്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപ്രിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനോദ്ഘാടനവും നടന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.