പായം ഗ്രാമപഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

post

ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം മീനോണം' പദ്ധതിയുടെ ഭാഗമായി കണ്ണൂർ പായം ഗ്രാമപഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പായം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം പ്രീത ഗംഗാധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിജ, ഉഷാകുമാരി, എന്നീ കര്‍ഷകരുടെ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ രീതിയിലുള്ള കൃഷിയിടത്തിലെയും സുരേഷ് ബാബു എന്ന കര്‍ഷകന്റെ പടുത കുളത്തിലെയും കൃഷിയാണ് വിളവെടുത്തത്. മൂന്ന് കുളങ്ങളില്‍ നിന്നായി തിലാപ്പിയ, വരാല്‍ എന്നീ മത്സ്യ ഇനങ്ങളാണ് വിളവെടുത്തത്. 85 കി.ഗ്രാം തിലാപ്പിയ, 120 കി.ഗ്രാം വരാല്‍ എന്നിവ വിപണനം ചെയ്തു. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പ്രോജക്ട് കോ ഓ ഓർഡിനേറ്റര്‍ കെ.പി. ദീപ, പായം ഗ്രാമപഞ്ചായത്ത് അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ വിനോദ്, മധു അത്തിക്ക, കര്‍ഷകരായ നാരായണന്‍, വിജയന്‍, ശംസുദ്ദീന്‍, സനല്‍ എന്നിവര്‍ പങ്കെടുത്തു.കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി നരവൂര്‍ റോഡ് 22-ാം വാര്‍ഡിലെ ബാബു എന്ന കര്‍ഷകന്റെ 'മുറ്റത്തൊരു മീന്തോട്ടം' മത്സ്യകൃഷി വിളവെടുപ്പ് വാര്‍ഡ് അംഗം ഹേമലത ഉദ്ഘാടനം ചെയ്തു.