ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

post

കണ്ണൂര്‍ ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായി. പൂക്കളം ഒരുക്കലും വിവിധ കലാപരിപാടികളുമായി കുട്ടികള്‍ ഓണപരിപാടി ആഘോഷമാക്കി.

മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പങ്കജാക്ഷന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.എം രസില്‍രാജ്, സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് പി സുമേശന്‍ മാസ്റ്റര്‍, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ടി സുധീന്ദ്രന്‍, ജോയിന്‍ സെക്രട്ടറി യു.കെ, ശിവകുമാരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ രുഗ്മ, വാര്‍ഡ് അംഗം ജിതേഷ് മച്ചാട്ട്, സ്‌കൂള്‍ അധ്യാപിക ഷീബ പി വി എന്നിവര്‍ പങ്കെടുത്തു.