അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു. ഇരട്ടി നെല്ലിക്കാംപൊയില്‍ പുഷ്പാലയം ഹോമില്‍ അഡ്വ. സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷനായി. സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ: സിസ്റ്റര്‍ ലിറ്റില്‍ തെരേസ് മദര്‍ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സ്‌നേഹ വിരുന്നും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാപരിപാടികളും നടന്നു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം സിസ്റ്റര്‍ വിനീത ഡി എസ് എസ്, സെന്റ് സെബാസ്റ്റ്യന്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് കാവനാടിയില്‍, നെല്ലിക്കാംപൊയില്‍ വാര്‍ഡ് അംഗം പി.എ നോബിന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ നാസര്‍, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് പ്രസിഡന്റ് എം.ജെ സ്റ്റീഫന്‍, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ സജി, പുഷ്പാലയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി സിസ്റ്റര്‍ ആന്‍ജോ എന്നിവര്‍ പങ്കെടുത്തു.