ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പ്

ഓണത്തെ വരവേൽക്കാൻ കോഴിക്കോട് ചോറോട് ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി വിളവെടുപ്പ്. ജനകീയാസൂത്രണം 2025-26 കൃഷിസമൃദ്ധി പുഷ്പകൃഷി പദ്ധതിയുടെ ഭാഗമായാണ് മൂന്ന് ഹെക്ടറോളം സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്.
പഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം പത്താം വാർഡിലെ കർഷക സുജയുടെ തോട്ടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു. കൃഷി ഓഫീസർ ഒ പി മുബാറക് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ഷിനിത, കൃഷി അസിസ്റ്റന്റ് ഷാനവാസ്, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു. ചെണ്ടുമല്ലിയുടെ ആദ്യ വിൽപ്പന പ്രൊഫസർ കെ പി അമ്മുക്കുട്ടിക്ക് നൽകിക്കൊണ്ട് പ്രസിഡൻ്റ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.