നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു

post

കോഴിക്കോട് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ നവീകരിച്ച മുക്കാളി മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ ആയിഷ ഉമ്മർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് മെമ്പർമാരായ പി കെ പ്രീത, കെ ലീല, റീന രയരോത്ത്, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, കെ കെ ജയചന്ദ്രൻ, കവിത അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി ശ്രീകല, അസിസ്റ്റന്റ് എഞ്ചിനീയർ പി എം പ്രിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.