ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം;വിളംബരജാഥ സംഘടിപ്പിച്ചു

post

മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി കോഴിക്കോട് മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു.

മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍ സമാപിച്ചു. വിളംബര ഘോഷയാത്രയ്ക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ പി ടി ബാബു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ കെ പി ചാന്ദ്നി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രജിത പ്രദീപ്, സത്യനാരായണന്‍ മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.