പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിടം ഉയരുന്നു

കോഴിക്കോട് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന് പുതിയ കെട്ടിടം ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച 1.10 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ടെന്‍ഡറും കരാര്‍ നടപടികളും പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 29ന് വൈകിട്ട് നാലിന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും.
ക്ലാസ് മുറി, ലൈബ്രറി, ഹാള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുക.സ്‌കൂളിലെ പശ്ചാത്തല സൗകര്യത്തിന്റെ അപര്യാപ്തത കാരണം വിദ്യാര്‍ത്ഥികളും അധ്യാപകരും നേരിടുന്ന പ്രയാസങ്ങള്‍ നേരിട്ടിരുന്നു. വിഷയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവൃത്തിക്ക് അനുമതി ലഭിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വഴിയാണ് പ്രവൃത്തിയുടെ നിര്‍വഹണം നടക്കുക. കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മുന്‍പ് നിലവിലിരുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റിയിട്ടുണ്ട്.