അക്ഷര കേരളം സർവേയ്ക്കു തുടക്കം

post

സാക്ഷരതാ മിഷൻ നടത്തുന്ന ഉല്ലാസ് പദ്ധതി, തുല്യത കോഴ്സുകൾ എന്നിവയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷര കേരളം സർവേ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും വിവരശേഖരണം നടത്തും.

ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റംല ചോലയ്ക്കൽ, വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, മെമ്പർ അപ്പു കോട്ടയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ്, പ്രേരക് കെ സജ്ന, റിസോഴ്സ് പേഴ്സൺ സോന ഡോണി, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.