കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ഹരിതകര്‍മസേന, കുടുംബശ്രീ ഓഫീസുകള്‍, പഞ്ചായത്ത് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂര്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്ദു, ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു സി പ്രീതി, ശബ്‌ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ശിവദാസന്‍ നായര്‍, ടി പി മാധവന്‍, ബാബു നെല്ലൂളി, പഞ്ചായത്തംഗങ്ങളായ പി കൗലത്ത്, നജീബ് പാലക്കല്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി പ്രസന്ന, അസി. എഞ്ചിനീയര്‍മാരായ റൂബി നസീര്‍, ഡാനിഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിഷ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ, സുമ, എം കെ മോഹന്‍ദാസ്, ജനാര്‍ദനന്‍ കളരിക്കണ്ടി, സി വി സംജിത്ത്, എം ബാബുമോന്‍, സുധീര്‍ കുന്ദമംഗലം, എന്‍ കേളന്‍ എന്നിവര്‍ സംസാരിച്ചു.