ഹരിത ഓണം, മാവേലി വൃത്തിയുടെ ചക്രവർത്തി; പ്രചാരണ പരിപാടികളുമായി ശുചിത്വ മിഷൻ

post

ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും പൊതു-സ്വകാര്യ പരിപാടികളില്‍ ഹരിതചട്ടം പാലിക്കുന്നതില്‍ അവബോധമുണ്ടാക്കുന്നതിനുമായി 'മാവേലി യാത്ര' സംഘടിപ്പിക്കും. 'മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി, ഈ ഓണം ഹരിത ഓണം' എന്ന ബ്രാന്‍ഡിങ്ങോടെയാണ് പരിപാടി. അഞ്ച് മുതല്‍ 10 ദിവസം വരെ നീളുന്ന മവേലി യാത്രയിലേക്ക് മഹാബലി വേഷധാരി, പ്രചാരണ വാഹനം, സൗണ്ട് സിസ്റ്റം, വാഹനത്തില്‍ ഘടിപ്പിക്കാവുന്ന എല്‍ഇഡി വീഡിയോ വാള്‍ തുടങ്ങിയവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 20ന് ഉച്ചക്ക് രണ്ടിന് മുമ്പ് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലെ ശുചിത്വ മിഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 04952370677.