വൈദ്യുത സുരക്ഷാ സമിതി രൂപീകരിച്ചു

post

മഴക്കാലത്ത് വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കണ്ണൂർ നിയോജകമണ്ഡലത്തിൽ വൈദ്യുത സുരക്ഷാസമിതി രൂപീകരിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർമാനായും കെ എസ് ഇ ബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ലത കൺവീനറായും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ അംഗങ്ങളായുമായ സമിതിയാണ് രൂപീകരിച്ചത്.

താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗം പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി ലത അധ്യക്ഷയായി.

കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ, തഹസിൽദാർ ആഷിഖ് തോട്ടോൻ, കന്റോൺമെന്റ് പ്രതിനിധി, കെ എസ് ഇ ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.