മട്ടന്നൂർ നഗരസഭ സാദരം സാഭിമാനം: അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാരിന്റെ പ്രോമിസ്സിംഗ് സ്വച്ച് ശഹർ പുരസ്കാരം നേടിയ മട്ടന്നൂർ നഗരസഭ സംഘടിപിച്ച 'സാദരം സാഭിമാനം' പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹരിതകർമ്മസേന ഇല്ലായിരുന്നുവെങ്കിൽ ജീവിക്കാൻ പറ്റാത്ത നാടായി കേരളം മാറുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.പൊതുജന ബോധത്തിൽ ശുചിത്വത്തിന് വലിയ സ്ഥാനമുണ്ടാക്കാൻ മാലിന്യമുക്തം നവകേരളം ക്യാമ്പയിന് കഴിഞ്ഞു. മാലിന്യ കൂമ്പാരം ഇല്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ശുചിത്വ പ്രവർത്തനത്തിൽ ഹരിതകർമ്മസേന വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സംസ്ഥാനത്തെ 95 ശതമാനം വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിതകർമ്മസേന മാലിന്യം ശേഖരിക്കുന്നു. മാലിന്യ സംസ്കരണ സ്ഥലങ്ങളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ബ്രഹ്മപുരവും കൊല്ലം ജില്ലയിലെ കുരീപ്പുഴയും. ബ്രഹ്മപുരത്തെ മാലിന്യമല ഭൂരിഭാഗവും നീക്കി. കുരീപ്പുഴയിൽ മാലിന്യം നീക്കി ഐടി പാർക്ക് വരാൻ പോവുകയാണ്. ഇത്തരത്തിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് സർക്കാർ ശുചിത്വ പ്രവർത്തനങ്ങളിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നിർമ്മല ഭവനം നിർമ്മല നഗരം പദ്ധതി ക്യാമ്പയിൻ പ്രവർത്തനരേഖ മന്ത്രി എം.ബി രാജേഷ് നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ. കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി. മട്ടന്നൂർ നഗരസഭ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ പദ്ധതി വിശദീകരിച്ചു. ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മജീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. സുഗതൻ, കൗൺസിലർമാരായ പി രാഘവൻ മാസ്റ്റർ, പി.പി അബ്ദുൽ ജലീൽ, എ മധുസൂദനൻ, സിപി വാഹിദ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, സിഡിഎസ് ചെയർപേഴ്സൺ പി. രേഖ, നഗരസഭ മുൻ ചെയർമാൻമാരായ സീന ഇസ്മായിൽ, കെ ഭാസ്കരൻ മാസ്റ്റർ, പി അനിത വേണു, മുൻ വൈസ് ചെയർപേഴ്സൺ പുരുഷോത്തമൻ, എൽ എസ് ജി ഡി ജെഡി ടി.ജെ. അരുൺകുമാർ, ഹരിതകേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, എൻ.വി ചന്ദ്രബാബു, സുരേഷ് മാവില, സി എച്ച് വത്സൻ മാസ്റ്റർ, ഇ.പി ഷംസുദ്ദീൻ, ശരത് കോതേരി, അണിയേരി അച്യുതൻ, എ.കെ ദിലീപ്കുമാർ, കെ.പി രമേശൻ, താജുദ്ദീൻ മട്ടന്നൂർ, കെ.ടി ജോസ്, കെ.പി അനിൽകുമാർ, എൻ. പി രാമചന്ദ്രൻ, കെ.ടി പ്രണാം, കെ. കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.