വള്ള്യാട്ട്പുറായില്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ള്യാട്ട്പുറായില്‍ റോഡ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി കൃഷ്ണന്‍, കെ സി ഷീബ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.