ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു

post

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കോഴിക്കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് മുഖ്യാതിഥിയായി. നടക്കാവ് ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സി ഗിരീഷ് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കോഓഡിനേറ്റര്‍ സിനാന്‍ ഉമ്മര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ടി കെ സുമേഷ്, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, കോഓഡിനേറ്റര്‍മാരായ പി ടി അമര്‍ജിത്ത്, സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍നിന്ന് വിജയികളായെത്തിയ രണ്ടുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചിങ്ങപുരം സികെജിഎം എച്ച്എസ്എസിലെ ജെ എസ് സനാലക്ഷ്മി, ശരണ്യ സായി ടീം ഒന്നും വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്എസ്എസില്‍െ ദേവിക ഗിരീഷ്, സി അമയ എന്നിവര്‍ രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് യഥാക്രമം 10000, 5000 രൂപ പ്രൈസ് മണിയും മെമെന്റോയും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.