കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

post

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കോഴിക്കോട് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി. നഗരസഭാ സെക്രട്ടറി എസ് പ്രദീപില്‍നിന്ന് ക്യാമ്പയിന്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എന്‍ എസ് വിഷ്ണു, പി പ്രജിഷ, കൗണ്‍സിലര്‍മാരായ സിറാജ്, കെ ടി സുമേഷ്, കെ എം സുമതി, എന്‍ ടി രാജീവന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ സി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.