'അക്ഷരകേരളം' ജനകീയ വിദ്യാഭ്യാസ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ചേര്‍ന്ന് നടത്തുന്ന അക്ഷരകേരളം ജനകീയ വിദ്യാഭ്യാസ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു.
ഫാറൂഖ് ട്രെയിനിങ് കോളേജില്‍ നടന്ന പരിപാടിയില്‍ സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു. ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി മുഹമ്മദ് സലീം, കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് കോഓഡിനേറ്റര്‍ ഡോ. എന്‍ എ ശിഹാബ്, ജില്ലാ കോഓഡിനേറ്റര്‍ ഡോ. ഫസീല്‍ അഹമ്മദ്, എല്‍എസ്ജിഡി ജോയന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. വാഹിദ ബീഗം, ഇ ഹര്‍ഷ, മുഹമ്മദ് ഇര്‍ഷാദ്, രമ്യ കൃഷ്ണന്‍, സാക്ഷരതാ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ വി ഷംസുദ്ദീന്‍, പൃഥ്വിരാജ് മൊടക്കല്ലൂര്‍, പി പി സാബിറ, ഡോ. അഫീഫ് തറവട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. റൗലത്തുല്‍ ഉലൂം അറബിക് കോളേജ്, ഫാറൂഖ് കോളേജ്, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ്, ഭവന്‍സ് രാമകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.