വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ ബെയ്‌ലിങ് മെഷിന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രമായ എംസിഎഫില്‍ സ്ഥാപിച്ച ബെയ്‌ലിങ് മെഷിന്റെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുബിഷ, മെമ്പര്‍മാരായ കെ ഗോപാലന്‍ മാസ്റ്റര്‍, നസീമ തട്ടാങ്കുനി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സവിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ രാഗിണി സ്വാഗതവും ഹരിതസേന കണ്‍സോഷ്യം പ്രസിഡന്റ് രമ്യ നന്ദിയും പറഞ്ഞു.
ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ വേര്‍തിരിച്ച ശേഷം ചെറിയ കെട്ടുകളാക്കാന്‍ സഹായിക്കുന്നതാണ് മെഷീന്‍.