ലോക ജനസംഖ്യാ ദിനം ആചരിച്ചു

കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കണ്ണൂര്‍, ജില്ലാ ഐ ടി ഡി പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വഹിച്ചു. മാടായി കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. 'ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ പുതിയങ്ങാടി ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ആര്യാദേവി ക്ലാസെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, ലിംഗസമത്വം, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ ഉറപ്പാക്കുക, മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക, ദാരിദ്ര്യ നിര്‍മാര്‍ജനവും സുസ്ഥിര വികസനവും ജനസംഖ്യാ നിയന്ത്രണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ജനസംഖ്യ ദിനാചാരണത്തിന്റെ ലക്ഷ്യങ്ങള്‍. 'ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ജനസംഖ്യാദിന പ്രമേയം. 'അമ്മയാകേണ്ടത് ശരിയായ പ്രായത്തില്‍; മനസും ശരീരവും തയാറാകുമ്പോള്‍ മാത്രം' എന്നതാണ് മുദ്രാവാക്യം.
പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനി, മുട്ടം പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കവിത, കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാടായി പ്രിന്‍സിപ്പല്‍ പ്രൊഫ. എം.വി ജോണി, ഡോ. കെ രാജശ്രീ, ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ്, ജില്ലാ ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.ജി ഗോപിനാഥന്‍, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ബി ചിത്ര, പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍ പി.വി യശോദ, പബ്ലിക് ഹെല്‍ത്ത് നഴ്സ് വി.വി സുധ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി ഷെരീഫ്, വി ലതീഷ്, കെ.എന്‍.പി ബാലകൃഷ്ണന്‍, പി.എ സോനിയ, പി.ആര്‍.ഒ വി.വി മനീഷ്, ജെ പി എച്ച് എന്‍മാരായ വി അജിമോള്‍, ജോ.എം.ദാസ്, ആശ അബ്രഹാം, എംഎല്‍എസ്പി മാരായ എം നിമ്മി, ഇ സൂര്യ, കെ നിത്യ, ആര്‍ബിഎസ്‌കെ നഴ്സ് കെ സുജാത എന്നിവര്‍ പങ്കെടുത്തു.