ഇടത്തിട്ട സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം : നിര്‍മാണോദ്ഘാടനം നടത്തി

പത്തനംതിട്ട കൊടുമണ്‍ ഇടത്തിട്ട സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന് 40 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. വിപിന്‍ കുമാര്‍, കെ. പുഷ്പലത, അംഗങ്ങളായ പി.എസ്. രാജു, അഞ്ജന ബിനുകുമാര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ഏ.ഇ.ഒ സീമാ ദാസ്, കെ.എ. ഷെഹിന, പ്രോജക്ട് എഞ്ചിനീയര്‍ ജി. കുഞ്ഞുമോള്‍, പി.ആര്‍.മായ എന്നിവര്‍ പങ്കെടുത്തു. എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികള്‍ നിര്‍മിക്കും.