ഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി

കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്പന വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി. കണ്‍സ്യുമര്‍ഫെഡ് എക്സിക്യൂട്ടീവ് അംഗം ജി. അജയന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചയാത്തംഗം നീതു ചാര്‍ളി, ഗ്രാമപഞ്ചായത്തംഗം എം. വി. സുധാകരന്, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. ബിന്ദു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി. ഡ.ി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ എം. ജി. പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. അനില്‍കുമാര്‍, വള്ളിക്കോട് എസ് സി ബി പ്രസിഡന്റ് പി. ആര്. രാജന്, ബാങ്ക് ഭരണസമിതിഅംഗങ്ങള്‍, സെക്രട്ടറി, തുടങ്ങിയവര്‍ പങ്കെടുത്തു.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ജില്ലയിലെ 107 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. സബ്സിഡി സാധനങ്ങളും ഇതര അവശ്യ വസ്തുക്കളും ഉള്‍പ്പെടുന്ന 1390 രൂപയുടെ ഭക്ഷ്യകിറ്റ് കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളിലെ വിതരണകേന്ദ്രത്തില്‍ ലഭ്യമാണ്.