വീടുകളുടെ താക്കോല്‍ വിതരണം നടത്തി

post

പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തില്‍ പി.എം.എ.വൈ (ജി) പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാം പി തോമസ് അധ്യക്ഷനായി. ഓമല്ലൂര്‍, മല്ലപ്പുഴശേരി, ചെറുകോല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിര്‍മാണം പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് നടന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പി.എം.എ.വൈ (ജി) ഭവനനിര്‍മ്മാണത്തിന് 78,82,000 രൂപയും 2025-26 ല്‍ ബ്ലോക്ക് വിഹിതമായി വികസനഫണ്ടില്‍ നിന്നും 45,92,000 രൂപയും പദ്ധതിക്കായി ചെലവഴിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ ആര്‍ അനീഷ, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, പി വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, ജോയിന്റ് ബി.ഡി.ഒ ജി ശ്രീകല, ഹൗസിംഗ് ഓഫീസര്‍ ആശ ജി ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.