പത്തനംതിട്ട ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗം ചേര്‍ന്നു

post

പത്തനംതിട്ട ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗം ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അനുവദിച്ച തുക കൃത്യമായി വിനിയോഗിച്ച് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണമെന്ന് എംപി നിര്‍ദേശിച്ചു. ജലസംരക്ഷണം, വ്യക്തിഗത ആസ്തി നിര്‍മാണം, കിണര്‍ റിചാര്‍ജിംഗ്, സോക്ക്പിറ്റ്, കാലിത്തൊഴുത്ത്, സാമൂഹിക ആസ്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണം. കടുമീന്‍ചിറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിനെ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എംപി നിര്‍ദേശിച്ചു.

വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതിയും അവലോകനം ചെയ്തു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2025-26 ല്‍  34,948 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയി ഫേസ് രണ്ടില്‍ 2024-25 സാമ്പത്തിക വര്‍ഷം ജില്ലയ്ക്ക് 2023 വീടുകള്‍ അനുവദിച്ച് പ്രവര്‍ത്തി പുരോഗമിക്കുന്നു. 2025-26 വര്‍ഷം 5974 പേരെ സര്‍വേയിലൂടെ കണ്ടെത്തിയുണ്ട്.

ഗ്രാമീണ മേഖലയില്‍ പുതിയ റോഡ് നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കുന്ന പിഎംജിഎസൈ്വ-ഒന്നില്‍  76 ഉം ഗ്രാമീണ റോഡ് നിലവാരം ഉയര്‍ത്തുന്നതിന് മുന്‍തൂക്കം നല്‍കുന്ന പിഎംജിഎസൈ്വ-രണ്ടില്‍ മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തിയായി. പിഎംജിഎസ് വൈ- മൂന്ന് പ്രകാരം കോയിപ്രം ബ്ലോക്കിലെ ചെട്ടിമുക്ക് - തടിയൂര്‍ - വാളക്കുഴി - നാരകത്താനി റോഡ്, തേക്കുംകല്‍- ചിറപ്പുറം - ഇളപ്പുങ്കല്‍ റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തികരിച്ചു. പറക്കോട് ബ്ലോക്കിലെ തട്ടാരുപടി - കൊയ്പ്പള്ളിമലറോഡ്, മാങ്കോട് എച്ച് എസ് തിടി നിരത്തുപാറ റോഡ്, റാന്നി ബ്ലോക്കിലെ വെണ്‍കുറിഞ്ഞി-മാറാടം കവലം- മടത്തുംപടി റോഡ് എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പിഎംജിഎസൈ്വ-നാല് പ്രവര്‍ത്തനത്തിന്റെ പ്രാരംഭനടപടി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 57 റോഡുകള്‍ക്ക് അനുമതിയായി.

യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ദിശ പ്രോജക്ട് ഡയറക്ടര്‍ കെ. ഇ. വിനോദ്കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.