കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിൽ കൊടുമണ്ണിൽ പുതിയ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷനായി. ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വിപിൻ കുമാർ, വാർഡ് അംഗങ്ങളായ എ.ജി.ശ്രീകുമാർ, അജികുമാർ രണ്ടാംകുറ്റി, അഞ്ജന ബിജുകുമാർ, ജില്ലാ പ്രോജക്ട് ഓഫീസർ ജസി ജോൺ, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.വിജയൻ നായർ, സെക്രട്ടറി പി.കെ.രവീന്ദ്രൻ നായർ, ട്രഷറർ ശ്രീജിത്ത് ഭാനുദേവ് എന്നിവർ പങ്കെടുത്തു.