ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം; അപേക്ഷ ക്ഷണിച്ചു

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് സമർഥരായ പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് യഥാക്രമം യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസ്സുകളിലെ വാർഷികപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ''എ'' ഗ്രേഡ് ലഭിച്ചവരായിരിക്കണം.
പട്ടികവർഗ ദുർബല വിഭാഗത്തിലെ കാടർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കൊറഗ സമുദായ വിദ്യാർഥികളിൽ 'ബി' ഗ്രേഡ് ലഭിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളിൽപഠിച്ചവരും സ്‌കീംകാലയളവിൽ സർക്കാർ/എയ്ഡഡ്‌സ്‌കൂളുകളിൽ പഠനം നടത്തുന്നവരുമായിരിക്കണം. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനപരിധി 1,00,000 രൂപയിൽ കവിയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി ജാതി, വരുമാനസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ് (ബന്ധപ്പെട്ട സ്‌കൂൾ എച്ച്.എം. സാക്ഷ്യപ്പെടുത്തിയത്), മുൻഗണനാഇനങ്ങൾ തെളിയിക്കുന്നരേഖകൾ എന്നിവ സഹിതം ജൂലൈ 21നകം പുനലൂർ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗവികസന ഓഫീസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ലഭ്യമാക്കണം. ഫോൺ: 0475 2222353.