അന്തർദേശീയ ചക്കദിനം; പ്രദർശനവും വിപണനവും സംഘടിപ്പിച്ചു

post

അന്തർദേശീയ ചക്കദിനത്തിൽ വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണനം കലക്ടറേറ്റിൽ സംഘടിപ്പിച്ചു. ഫാത്തിമമാത നാഷണൽ കോളേജിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഇ.ഡി ക്ലബ്, സ്റ്റാർട്ടപ്പ് മിഷന്റെ ഐ.ഇ.ഡി.സി, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി എ.ഡി.എം ജി. നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു.

ചക്കഹൽവ, പായസം, ബജി, തെരളി, വട, പുഴുക്ക്, വറുത്തത്, പച്ച ചക്ക തുടങ്ങിയവ വിപണനത്തിനുണ്ടായിരുന്നു. കോർഡിനേറ്റർ ഷാജി, ജില്ലവ്യവസായകേന്ദ്രം മാനേജർ ബിനു ബാലകൃഷ്ണൻ, ഫാത്തിമ മാത കോളജ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.