വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

post

കടപ്പാക്കട ഫുഡ് ക്രാഫ്ററ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ ഒരു വർഷത്തെ ഫുഡ് ആന്റ് ബിവറേജ് സർവീസ് കോഴ്സിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും മറ്റ് വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന് ഈഴവ/എൽ.സി./കുഡുംബി/വിശ്വകർമ്മ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സി./പ്ലസ്ടു/റ്റി.സി. എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്‌സഹിതംഎത്തി പ്രവേശനം നേടാം. യോഗ്യത: പ്ലസ്ടു/തത്തുല്യം/ഡിഗ്രി. ഫോൺ: 0474 2767635, 9072216937, 9446109355.


കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ എൻജിനീയറിംഗ് ഡിപ്ലോമ വർക്കിംഗ് പ്രൊഫഷണൽ (പാർട്ട് ടൈം) കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത-പ്ലസ്ടു/ഐ.ടി.ഐ. ഫോൺ: 9447488348, 8547005083.


പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിൽ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് ഒ.ഇ.സി, എസ്.സി/എസ്.റ്റി, ജനറൽ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കും. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം. (എസ്.സി/എസ്.റ്റിക്ക് 45 ശതമാനം മാർക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാർക്ക്). ഫോൺ: 0477-2267602, 9946488075,9188067601, 9747272045.