ടെക്‌നിക്കൽ തസ്തികകളിൽ ഒഴിവ്

post

ഇടുക്കി സർക്കാർ എൻജിനീയറിംഗ് കോളേജിൽ, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗിൽ ടർണിങ്, പ്ലംബിങ്, ഹൈഡ്രോളിക്, എന്നീ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ ഒഴിവിലേക്കും, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ നിഷ്‌കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232477, 04862-233250, www.gecidukki.ac.in