വനമഹോത്സവം; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

post

കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനമഹോത്സവ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിർവഹിച്ചു. സ്വകാര്യ സ്ഥലങ്ങളിൽ സുസ്ഥിര വികസനത്തിനും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനം വകുപ്പ് ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ദേവഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കൺസർവേറ്റർ ആർ കീർത്തി അധ്യക്ഷത വഹിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സീനിയർ സയന്റിസ്റ്റ് ഡോ. ജാഫർ പാലോട്ട് ബോധവത്കരണ ക്ലാസ്സ് നടത്തി.