സിവിൽ സർവീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

കേരള സിവിൽ സർവീസ് അക്കാദമി നടത്തുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം നീളുന്ന അവധിദിന പരിശീലന ക്ലാസുകൾ, ഒരു വർഷ വീക്കെൻഡ്/അവധിദിന ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ, ഹൈസ്കൂൾ/ഹയർസെക്കൻഡറി കുട്ടികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവ ജൂലൈ ആറിന് ആരംഭിക്കും. www.kscsa.org ലൂടെ അപേക്ഷ നൽകാം. ഫോൺ: 0495 2386400, 8281098870.