ജോബ് ഡ്രൈവ് 23ന്

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവിൽ ടീച്ചർ, സൈക്കോളജിസ്റ്റ്, കാഷ്യർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ് ടു, ഡിഗ്രി, ബി.എഡ് (സോഷ്യൽ സയൻസ്) എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും പങ്കെടുക്കാം. ഫോൺ: 0495 2370176.