ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെയും https://detkerala.gov.in ലിങ്ക് വഴിയും ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 0496-2461263, 9947161984.

ബേപ്പൂർ ഗവ. ഐടിഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ഡി/സിവിൽ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂൺ 30 വരെ അപേക്ഷ നൽകാം. റാങ്ക് പട്ടിക, കൗൺസിലിങ് തീയതി എന്നിവ ഐടിഐ നോട്ടീസ് ബോർഡിലും രജിസ്ട്രേഡ് മൊബൈലിലും ലഭിക്കും. ഫോൺ: 0495 2415040.