കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സെക്യൂരിറ്റി നിയമനം

post

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പ്രായപരിധി: 56 വയസ്സ്. സൈന്യത്തില്‍ നിന്നോ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനകം അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.