ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു
വടകര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു. പ്രസിഡന്റ് കെ പി ഗിരിജ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡൻറ് വി കെ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം സത്യൻ മാസ്റ്റർ, അംഗങ്ങളായ പി പി അജിത, വി പി ബിന്ദു, ബി ഡി ഒ ദീപുരാജ്, സിഡിപിഒ കെ വി രജിഷ തുടങ്ങിയവർ സംസാരിച്ചു.










