നൈപുണ്യ വികസന മിഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന Full Stack Web development with MERN & Computer Fundamentals കോഴ്സിന്റെ ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2024, 2023 ബാച്ചില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ https://forms.gle/zsTUBMVpN6orYQJ-J9 ഗൂഗിള്‍ ഫോം ഫില്‍ ചെയ്തോ 9188925509 നമ്പറില്‍ വിളിച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ കോഴ്സില്‍ അവസരം ലഭിക്കും.