സഹകരണ പെന്‍ഷന്‍ മസ്റ്ററിംഗ്; കോഴിക്കോടും മലപ്പുറത്തും സിറ്റംഗ് 18 മുതല്‍

post

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രൊഫോമ പ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്ന് സ്വീകരിക്കാനുള്ള പെന്‍ഷന്‍ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലയിലെ സിറ്റിംഗ് ഫെബ്രുവരി 18-ന് ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളിലും, 19-ന് കേരളബാങ്ക് കോഴിക്കോട് ഹാളിലും, മലപ്പുറം ജില്ലയിലെ സിറ്റിംഗ് ഫെബ്രുവരി 20-ന് മലപ്പുറം കേരളബാങ്ക് ഹാളിലും, 21-ന് തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലും നടക്കും.

സഹകരണ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാണ് പ്രൊക്കോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ നല്‍കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/ കേരളബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിംഗ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.