ജൽജീവൻ മിഷൻ പദ്ധതി: കുറ്റ്യാടി മണ്ഡലത്തിൽ 521.97 കോടി രൂപയുടെ ഭരണാനുമതി

post

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രവർത്തികൾക്ക് 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

മണ്ഡലത്തിൽ ഈ പദ്ധതി മുഖേന 6755 പുതിയ വാട്ടർ കണക്ഷനുകൾ നൽകിയതായും ഇനിയും 41,398 വാട്ടർ കണക്ഷനുകൾ കൂടി നൽകേണ്ടതിൻ്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.