ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

post

കോഴിക്കോട്:  പൊതുഗതാഗത സംവിധാനങ്ങള്‍‌ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍  അടിയന്തര ഘട്ടങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കോഴിക്കോട് ജില്ലയില്‍ ട്രാന്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ആണ്‌ നോ‍ഡല്‍ ഓഫീസർ. ആര്‍ ടി ഒ പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരും അംഗങ്ങളാണ്. ചരക്കുനീക്കത്തിന് അവശ്യമായ വാഹനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക, ഒരിടത്തും വാഹനങ്ങളുടെ ദൗര്‍ലഭ്യം കാരണം അവശ്യ വസ്തുക്കകളുടെ ക്ഷാമം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് ട്രാന്‍സ്പോര്‍‌ട്ട് കണ്‍ട്രോള്‍ റൂമിന്റെ ചുമതലകള്‍. അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍ക്ക് പാസ് നല്‍കും.

ജില്ലാ ഗതാഗത കണ്‍ട്രോള്‍ റൂം 0495-2374713, 8547616015, താമരശ്ശേരി താലൂക്ക് കണ്‍ട്രോള്‍ റൂം : 9446309607, 0495-2223088, വടകര താലൂക്ക് കണ്‍ട്രോള്‍ റൂം : 9495101960, 0496-2522361, കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം: 9847300722, 0496- 2620235