കോഴിക്കോട് കെൽട്രോണിൽ ജേണലിസം കോഴ്സ്

കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ആഗസ്റ്റ് 26-നകം കോഴിക്കോട് കെൽട്രോൺ നോളജ് സെൻറ്ററിൽ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: 954495 8182.