പാലോടിക്കുന്ന് ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി

ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ജില്ലയിലെ ജി13 വേളം പഞ്ചായത്ത് 17- പാലോടിക്കുന്നില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ആഗസ്റ്റ് എട്ടിന് വൈകുന്നേരം 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിവസമായ ആഗസ്റ്റ് 11 വരെയാണ് മദ്യനിരോധനം. സമ്പൂര്‍ണ മദ്യനിരോധനം ഉറപ്പു വരുത്തുന്നതിനായി ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.