പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ നവീകരിച്ചു

post

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബി.പി.സിഎല്ലിന്റെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്‌. സെന്ററിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് പണിയുകയും പത്ത് ഡയലാസിസ് യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.


ഇതോടെ 60 രോഗികൾക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.