നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഇനി പൂക്കാലം; പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കം

post

കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുഷ്പകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി തൈ നടീൽ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്തിൽ നടന്നു.

നരിക്കുനി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പാടം കൃഷിക്കൂട്ടവുമായി ചേർന്നാണ് പുഷ്പകൃഷി നടത്തുന്നത്. ഇത്തരത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലെ 20 ഗ്രൂപ്പുകൾക്ക് പുഷ്പകൃഷി ചെയ്യാനായി 1.32 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ഓരോ ഗ്രാമപഞ്ചായത്തിലും 25 സെന്റ് സ്ഥലത്താണ് കൃഷി നടത്തുക.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലിം അധ്യക്ഷത വഹിച്ചു.