അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ കൂടുതൽ സുരക്ഷയൊരുക്കും

post

കോഴിക്കോട് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. അവധിക്കാലമായതിനാൽ അരിപ്പാറയിൽ രണ്ടുമാസത്തേക്ക് രണ്ട് ലൈഫ് ഗാർഡുകളെ അധികമായി നിയമിക്കാൻ തീരുമാനിച്ചു.

സഞ്ചാരികൾക്ക് സുരക്ഷിതമായി വെള്ളത്തിൽ ഇറങ്ങുന്നതിന് വടംകെട്ടി ഏരിയ മാർക്ക് ചെയ്യും. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മുഴുവൻ സമയവും പോലീസിന്റെ സേവനം ആവശ്യപ്പെടും. ഡി. ഡി. എം. എ പ്രകാരം പതങ്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള ബോർഡ് പഞ്ചായത്ത് മുഖേന സ്ഥാപിക്കും. സഞ്ചാരികളുടെ തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ ടിക്കറ്റ് നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.